പ്രകാശ് രാജ് ഇനി ഒരു ഗ്രാമത്തിന്റെ സ്വന്തം താരം…
ഒരു ഗ്രാമം മുഴുവനായി ദത്തെടുത്ത് നടൻ പ്രകാശ് രാജ് മാതൃകയാകുന്നു. തെലുങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലയിലെ പിന്നാക്കഗ്രാമമായ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് പ്രകാശ് ദത്തെടുത്തത്.
ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി താൻ ഇനി പ്രവർത്തിക്കുമെന്നും ഗ്രാമത്തിന്റെ ഉന്നമനത്തിനായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗ്രാമ നിവാസികൾക്കൊപ്പം ഇരിക്കുന്ന ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
പുതിയ രീതിയിലുള്ള കൃഷി ഗ്രാമത്തിൽ നടപ്പിലാക്കാനാണ് സൂപ്പർ താരത്തിന്റെ പദ്ധതി.പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും വികസനപദ്ധതികള്‍ നടത്തുക. പ്രകാശ് രാജിന് മുൻപ് തെലുങ്കിലെ സൂപ്പർ താരം മഹേഷ് ബാബു ഗുണ്ടൂര്‍ ജില്ലയിലെ ബുറിപ്പാലം ഗ്രാമം ദത്തെടുത്തിരുന്നു..
Photo Courtesy: Google/images may be subject to copyright