മഷ്റൂം ക്രീം സൂപ്പ്
ചേരുവകള്‍
മില്‍ക്കി മഷ്റൂം – 200 ഗ്രാം
ചൂടുവെള്ളം – 2 കപ്പ്
സവാള – 2 കപ്പ് (കൊത്തിയരിഞ്ഞത്)
ബട്ടര്‍ – 1/4 കപ്പ്
മൈദ – 3 ടേബിള്‍ സ്പൂണ്‍
പാല് – 3 കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനില്‍ കൂണ്, വെള്ളം, സവാള എന്നിവ തിളപ്പിക്കുക. തിളച്ചശേഷം മൂടിവച്ച് 20 മിനിറ്റ് വറ്റിക്കുക. നോണ്സ്റ്റിക്ക്പാനില് ബട്ടര്‍ ഉരുക്കി തീ കുറച്ചശേഷം മൈദ ചേര്‍ത്ത് മൂപ്പിക്കുക. പാല് ചേര്‍ത്ത് നന്നായി ഇളക്കി കുറുക്കുക. ഇങ്ങനെ തയ്യാറാക്കിയ വൈറ്റ് സോസ് മഷ്റൂം വേവിച്ചതില്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പാം.
Photo Courtesy : Google/ images may be subject to copyright