മണപ്പുറം മിന്നലെ ഫിലിം ടി.വി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

മണപ്പുറം മിന്നലെ ഫിലിം ടി.വി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

miiകൊച്ചി: പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന പത്താമത് മിന്നലെ ഫിലിം ടി.വി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

1. മികച്ച വാര്‍ത്താ ചാനല്‍
2. സാമൂഹിക പ്രതിബദ്ധതാ റിപ്പോര്‍ട്ട്/ പ്രോഗ്രാം
3. അന്വേഷണാത്മക റിപ്പോര്‍ട്ടര്‍
4. മികച്ച വാര്‍ത്താ അവതാരക/ അവതാരകന്‍
5. മികച്ച ക്യാമറാമാന്‍
6. മികച്ച വിനോദ ചാനല്‍

എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. 2014 ജനുവരി 1 മുതല്‍ 2015 ജനുവരി 30 വരെ മലയാളം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ക്കാണ് അവാര്‍ഡ്.

അപേക്ഷയ്‌ക്കൊപ്പം പരിപാടികളുടെ വീഡിയോ ലിങ്ക്/ സിഡി എന്നിവ പെഗാസസ്,L 5 106, ചങ്ങമ്പുഴ നഗര്‍, സൗത്ത് കളമശ്ശേരി, കൊച്ചിന്‍ 33 എന്ന വിലാസത്തിലോ pegasusaward@gmail.com എന്ന മെയില്‍ ഐ.ഡിയിലോ അയക്കാം.

ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് മികച്ച വാര്‍ത്താചാനല്‍, വിനോദ ചാനല്‍ എന്നിവക്കുള്ള അവാര്‍ഡ് നിര്‍ണയിക്കുന്നത്. ടാം റേറ്റിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചാനലുകള്‍ക്ക് www.uniquetimes.in വെബ്‌സൈറ്റിലൂടെ വോട്ട് രേഖപ്പെടുത്താം. സെപ്റ്റംബര്‍ 10 മുതല്‍ വോട്ടിങ്ങ് ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9349950283, അജിത് രവി പെഗാസസ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.