ശ്രീനാരായണഗുരുവിനെ അപമാനിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശ്രീനാരായണഗുരുവിനെ അപമാനിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriതിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ സി.പി.എം അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

 

ശ്രീനാരായണഗുരുവിനെ വേദനിപ്പിക്കുന്ന ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും നിശ്ചലദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഗുരുവിനെ അപമാനിച്ചെന്ന ആരോപണം ബി.ജെ.പിയുടെ കുപ്രചരണം മാത്രമാണെന്നും ഗുരുവചനങ്ങള്‍ ആര്‍.എസ്.എസ് വളച്ചൊടിച്ചതിനാലാണ് പരിപാടി സംഘടിപ്പിച്ചതെന്നും കോടിയേരി അറിയിച്ചു.

 

കണ്ണൂരില്‍ ഓണാഘോഷത്തിന് സമാപനം കുറിച്ച് സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചത്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.