ജീത്തു ജോസഫിന്റെ ചിത്രത്തില്‍ നായികയായി കാവ്യ മാധവന്‍

ജീത്തു ജോസഫിന്റെ ചിത്രത്തില്‍ നായികയായി കാവ്യ മാധവന്‍

kavyaഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കാവ്യ മാധവന്‍ ചലച്ചിത്ര ലോകത്ത് വീണ്ടും സജീവമാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാവ്യ നായികയായി എത്തുന്നത്.
നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നായകനെ തീരുമാനിച്ചിട്ടില്ല. കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാലിസ് മിലന്‍ സംവിധാനം ചെയ്യുന്ന ‘ആകാശവാണി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ കാവ്യ.

ആകാശ്, വാണി എന്നീ ദമ്പതികളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍. സജി സുരേന്ദ്രന്റെ ഷീടാക്‌സി എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിലേക്ക് തിരിച്ചെത്തിയത്.
കേരളത്തിലെ ആദ്യ ഇകൊമേഴ്‌സ് ഫാഷന്‍ പോര്‍ട്ടലായ ലക്ഷ്യയുടെ സി.ഇ.ഒ കൂടിയായ കാവ്യ ഇപ്പോള്‍ ബിസിനസ്സ് തിരക്കുകളിലാണ്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.