അയ്‌ലന്റെ പേരിലൊരു ദ്വീപ്

അയ്‌ലന്റെ പേരിലൊരു ദ്വീപ്

aylan-kurdi-599x325യൂറോപ്പിൽ ആകമാനം വ്യാപിച്ചിരിക്കുന്ന അഭയാർഥിപ്രശ്നം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഭയാർഥികൾക്കായി താൻ വാങ്ങനൊരുങ്ങുന്ന ദ്വീപിന് അയ്‌ലാൻ കുർദിയുടെ പേര് നല്കുമെന്ന് മാധ്യമചക്രവർത്തിയും കോടീശ്വരനുമായ നഗ്യൂബ് സാവിരിസ് വ്യക്തമാക്കി. യൂറോപ്പിലെ അഭയാർഥികളുടെ പ്രശ്നങ്ങൾ ലോകശ്രദ്ധ നേടിയത് അയ്‌ലാൻ കുർദി എന്ന മൂന്നുവയസുകാരന്റെ ദാരുണ മരണത്തിലൂടെ ആയിരുന്നു.

അഭയാർഥികളെ പുനരധിവസിപ്പിക്കാനായി ദ്വീപ് വാങ്ങുകയാണെന്ന് നേരത്തെ തന്നെ നഗ്യൂബ് സാവിരിസ് അറിയിച്ചിരുന്നു. ഇതിനുവേണ്ടി ഗ്രീക്ക് തീരത്തോട് ചേർന്ന് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ദ്വീപുകൾ കണ്ടെത്തിക്കഴിഞ്ഞതായും ഇത് വിലയ്ക്കെടുക്കുന്നതിനായി ദ്വീപിന്റെ ഉടസ്ഥരെ സമീപിച്ചതായും നഗ്യൂബ് സാവിരിസ് പ്രസ്താവനയിൽ അറിയിച്ചു.

താൻ എടുക്കുന്ന ദ്വീപിൽ ബോട്ടുകൾ അടുപ്പിക്കുന്നതിനായി ഒരു ചെറു തുറമുഖം നിർമ്മിക്കുമെന്നും അവിടെ എത്തുന്നവർക്ക് ജീവിക്കാനവശ്യമായ തൊഴിൽ നൽകുമെന്നും അദ്ദേഹം പറയുന്നു. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും സാവിരിസ് വ്യക്തമാക്കി. രണ്ട് ലക്ഷത്തോളം അഭയാർഥികളെ ദ്വീപിൽ പാർപ്പിക്കാനാകും .

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.