അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

Argentina-tourism-3അനന്യസാധാരണമായ പ്രകൃത്യത്ഭുതങ്ങള്‍ക്ക് പേരുകേട്ടതും വിനോദസഞ്ചാരികളുടെ പട്ടികയില്‍ മുന്‍നിരയിലുള്ളതുമായ രാജ്യമാണ് അര്‍ജന്റീന. അര്‍ജന്റൈന്‍ റിപ്പബ്ലിക് എന്നതാണ് ഔദ്യോഗിക നാമം. തെക്ക് കിഴക്കന്‍ സൗത്ത് അമേരിക്കയിലാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ എട്ടാമത്തെ വലിയ രാജ്യമാണ് അര്‍ജന്റീന. ബ്രസീല്‍ കഴിഞ്ഞാല്‍, ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യം കൂടിയാണ് അര്‍ജന്റീന. ഏറ്റവും കൂടുതല്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നവര്‍ അര്‍ജന്റീനയിലാണ്. ഉഷ്ണമേഖലാ പ്രദേശമായ കാപ്രികോണ്‍ മുതല്‍ അന്റാര്‍ട്ടിക്ക വരെ വൈവിധ്യം നിറഞ്ഞ ഭൂപ്രദേശങ്ങളുടെ ഇടം കൂടിയാണ് അര്‍ജന്റീന.

നിരപ്പായ പാമ്പാസ് പ്രദേശവും സ്റ്റെപ്പി എന്നറിയപ്പെടുന്ന പുല്‍പ്രദേശങ്ങള്‍ നിറഞ്ഞ പറ്റഗോണിയയും ഇതില്‍പ്പെടുന്നു. 15ാം നൂറ്റാണ്ടിലെ സ്പാനിഷ് കോളനിവല്‍ക്കരണത്തിന്റെ കാലത്താണ് ഈ രാജ്യത്തിന്റെ വേര് കുടികൊള്ളുന്നത്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും വെച്ച് കൂടുതല്‍ അമേരിക്കന്‍ സ്വഭാവമുള്ള രാജ്യമാണ് ഇത്. അതേ സമയം അമേരിക്കന്‍ രാജ്യങ്ങളില്‍ വച്ച് കൂടുതല്‍ യൂറോപ്യന്‍ സ്വഭാവമുള്ളതും ഇതേ രാജ്യത്തിനു തന്നെ. അതായത്, ഈ രാജ്യത്തിന് അതിന്റേതായ ഒരു തനത് മുഖം രൂപപ്പെട്ടിട്ടുണ്ടെന്നര്‍ത്ഥം. ഫുട്ബാളും രാഷ്ട്രീയവും ആണ് ഈ സമൂഹത്തിലെ പ്രധാന ആവേശങ്ങള്‍. സ്വന്തം സംസ്‌കാരത്തെക്കുറിച്ചുള്ള അര്‍ജന്റീനക്കാരുടെ ആവേശവും പുറംലോകത്തെക്കുറിച്ചുള്ള അവരുടെ ജിജ്ഞാസയും നമ്മളെ അത്ഭൂതപ്പെടുത്തും.

നൂറുകണക്കിന് പ്രത്യേകതകളുള്ള പക്ഷിവംശങ്ങളുടെ താവളമാണ് അര്‍ജന്റീന. ഇക്കൂട്ടത്തില്‍ പ്രത്യകതയുള്ളവയാണ് 3.2 മീറ്റര്‍ നീളുമുള്ള ചിറകുകളോടുകൂടിയ കറുത്ത കഴുകു വംശത്തില്‍പ്പെട്ട ആന്റിയന്‍ കോന്‍ഡറും മൂന്ന് വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ഫ്‌ളെമിംഗോകളും. കുറുക്കന്മാരും ടാപ്പിര്‍ എന്ന വിഭാഗത്തില്‍പ്പെട്ട ജീവികളും ഇവിടുത്തെ മലമുകളിലും കാടുകളിലും നിരന്തരം ചുറ്റിത്തിരിയുന്ന മൃഗങ്ങളാണ്. പുന അല്ലെങ്കില്‍ ആല്‍ട്ടിപ്ലാനോ എന്ന ഉയര്‍ന്ന പീഠഭൂമിയുടെ ഉന്നതതടങ്ങളിലും ഈ ജീവികളെ കാണാം. ലോകത്തെ ഏറ്റവും കരുത്തുറ്റ വെള്ളച്ചാട്ടങ്ങള്‍ക്ക് പേര് കേട്ട രാജ്യമാണ് അര്‍ജന്റീന. തേയിലത്തോട്ടങ്ങളും ഹിമശിലകളും പനന്തോട്ടങ്ങളും സാലിനസ് ഗ്രാന്റിസ് പോലുള്ള വിശാലമായ ഉപ്പുപാട മരുഭൂമികളും ഇവിടുത്തെ പ്രത്യേകതകളാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.