അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

argതുറസ്സായ സ്ഥലങ്ങളില്‍ ചെയ്യാവുന്ന സാഹസിക കൃത്യങ്ങള്‍ക്ക് വലിയ സാധ്യതയാണ് ഈ രാജ്യത്ത്. കുതിര സവാരി, ട്രെക്കിംഗ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, കയാകിംഗ്, സ്‌കീയിംഗ്, ഹാംഗ് ഗ്ലൈഡിംഗ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ വീഞ്ഞുനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അര്‍ജന്റീന കൂടുതല്‍ കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. സ്വസ്ഥമായി പിന്തുടരാവുന്ന വിനോദങ്ങളില്‍ വിഞ്ഞ് രുചിക്കുന്നതിന് മുഖ്യസ്ഥാനമുണ്ട്. പക്ഷി നിരീക്ഷണവും ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടിയുള്ള യാത്രകളും ഈ സ്വസ്ഥവിനോദങ്ങളില്‍ ഉള്‍പ്പെടുന്നു.

അര്‍ജന്റീനയില്‍ ഒരാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വിനോദം നിറഞ്ഞ ആകര്‍ഷണം തലസ്ഥാനനഗരിയായ ബ്യൂണസ് അയേഴ്‌സ് തന്നെ. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ് ബ്യൂൂണസ് അയേഴ്‌സ്. യൂറോപ്യന്‍ ശൈലിയിലുള്ള വാസ്തുവിദ്യയും സമ്പന്നമായ സാംസ്‌കാരിക ജീവിതത്തിന്റെ ശേഷിപ്പുകളും ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ തിയറ്ററുകളുമുള്ള നഗരമാണ് ഇത്. 1951ല്‍ ആദ്യ പാന്‍ അമേരിക്കന്‍ ഗെയിംസ് നടന്നത് ഈ നഗരത്തിലാണ്. 1978ലെ ഫിഫ ലോകകപ്പിലെ രണ്ട് മത്സരവേദികള്‍ ബ്യൂണസ് അയേഴ്‌സിലായിരുന്നു. 2018ലെ സമ്മര്‍ യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ബ്യൂണസ് അയേഴ്‌സാണെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. നെതര്‍ലാന്റ്‌സ് രാജ്ഞി ക്യൂന്‍ മാക്‌സിമയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ജന്മനാട് ഇതാണ്.

ശിക്ഷനല്‍കാനുള്ള കോളനിയായി പ്രവര്‍ത്തിക്കുന്ന ഏകാന്ത പ്രദേശങ്ങളായ സാള്‍ട്ടയും ഉഷുയ്യയും സന്ദര്‍ശിക്കാന്‍ പറ്റിയ പ്രധാന നഗരങ്ങളാണ്. ഉഷുയ്യ അതിന്റെ അന്യാദൃശസൗന്ദര്യത്തിന് പേരുകേട്ട നഗരമായതിനാല്‍ ഇവിടേക്ക് ഒട്ടേറെ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ബീഗിള്‍ കടലിടുക്കിനോട് ചേര്‍ന്നാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അന്റാര്‍്ട്ടിക്കയിലേക്കുള്ള സമുദ്രയാത്രയ്ക്കും ശീതകാല സ്‌പോര്‍ട്‌സിനും കാട്ടുമൃഗങ്ങളെ കാണുന്നതിനും യോജിച്ച ഏറ്റവും ജനപ്രിയ കേന്ദ്രമാണ് ഉഷയ്യ.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.