അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

"I am very fond of sunsets. Come, let us go look at a sunset... "

ചോക്കലേറ്റ് കടകള്‍ക്കും സ്വിസ് ശൈലിയിലുള്ള വാസ്തുവിദ്യയ്ക്കും മനോഹരതടാകങ്ങള്‍ക്കും അതിനെചുറ്റിയുള്ള മഞ്ഞുമൂടിയ മലനിരകള്‍ക്കും പേരുകേട്ട ബാരിലോചെയാണ് മറ്റൊരു പ്രധാന വിനോദകേന്ദ്രം. ടൂറിസ്റ്റുകള്‍ക്ക് രണ്ട് രാത്രികള്‍ ആഘോഷിക്കാന്‍ പറ്റുന്ന അതിശയിപ്പിക്കുന്ന ഭൂപ്രകൃതികളും തുറസ്സായ സ്ഥലങ്ങളില്‍ ചെയ്യാവുന്ന സാഹസികകൃത്യങ്ങളും ഇവിടെ കാത്തിരിക്കുന്നു.

ഗള്‍ഫോ ന്യൂവോയുടെ തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്യൂര്‍ട്ടോ മഡ്രിന്‍ ആണ് മറ്റൊരു ആകര്‍ഷകണ കേന്ദ്രം. പെനിന്‍സുല വാള്‍ഡസിലേക്കുള്ള കവാടമായിക്കൂടി ഈ പ്രദേശം അറിയപ്പെടുന്നു. മനോഹരമായ ബീച്ചുകളും പ്രകൃതിപ്രദേശങ്ങളും അടങ്ങിയ വേനല്‍ക്കാല കേന്ദ്രമാണിത്. രാജ്യത്തെ ഏറ്റവും മികവാര്‍ന്ന ബീച്ച് റിസോര്‍ട്ട് നഗരമാണ് മാര്‍ ഡെല്‍ പ്ലാറ്റ. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ അരികിലുള്ള അറ്റ്‌ലാന്റിക് തീരങ്ങളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കടല്‍ത്തീരത്തെ മണല്‍തിട്ടയും ചുറുചുറുക്കുള്ള സംസ്‌കാരവും അനുഭവിക്കാന്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നു.

താഴ്‌വരകളാലും പര്‍വ്വതങ്ങളാലും ചുറ്റപ്പെട്ട സ്പാനിഷ് കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങള്‍ക്ക് പേരുകേട്ട കാര്‍ഡോബയാണ് ബ്യൂണസ് അയേഴ്‌സ് കഴിഞ്ഞാല്‍ അര്‍ജന്റീനയിലെ രണ്ടാമത്തെ വലിയ നഗരം. പള്ളികള്‍ക്കും സ്മാരകങ്ങള്‍ക്കും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ക്കും പ്രാധാന്യമുള്ള ജെസ്യൂട്ട് ബ്ലോക്ക് എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇവിടെയാണ്.

മെന്‍ഡോസ പ്രവിശ്യയുടെ തലസ്ഥാനമാണ് മെന്‍ഡോസ. അമേരിക്കയിലെ ഉയര്‍ന്ന കൊടുമുടിയായ അകോന്‍കാഗ്വായ്ക്കരികിലാണ് ഈ പ്രവിശ്യ. അതിമ നോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ ചെയ്യാവുന്ന കുതിരയോട്ടം, റിവര്‍ റാഫ്റ്റിംഗ്, ഹൈക്കിംഗ് എന്ന സാഹസികകൃത്യങ്ങള്‍ക്കും പേരുകേട്ട ഇടമാണ് അകോന്‍കാഗ്വാ.

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.