അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

അര്‍ജന്റീന: വെള്ളിയുടെ തീരങ്ങള്‍

argentiഅര്‍ജന്റീനയുടെയും ബ്രസീലിന്റെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ ആതിഥ്യമരുളുന്ന പ്രദേശം കൂടിയാണ് ഈ നഗരം. സെക്കന്റില്‍ 13ലക്ഷം ലിറ്റര്‍ ജലമാണ് ഈ വെള്ളച്ചാട്ടത്തില്‍ ഒഴുകിവീഴുന്നത്. 275 ഒറ്റപ്പെട്ട വെള്ളച്ചാട്ടങ്ങളുടെയും അരുവികളുടെയും സംഗമമാണ് ഇഗ്വാസു. അര്‍ജന്റീനയിലെ ഏറ്റവും വലിയ ആകര്‍ഷങ്ങളിലൊന്നാണ് ഈ വെള്ളച്ചാട്ടം.

പെറിറ്റൊ മൊറേനോ എന്ന മഞ്ഞുമൂടിയ പ്രദേശമാണ് മറ്റൊരു ആകര്‍ഷണകേന്ദ്രം. എല്‍ കലാഫേറ്റ് എന്ന പട്ടണത്തില്‍ നിന്നും 48 മൈല്‍ അകലെയാണ് ഹിമപ്പരപ്പ്. അര്‍ജെന്റിനോ തടാകത്തിന്റെ ഒരു കോണില്‍ ഒരു ബോട്ടിലിരുന്ന് നോക്കിയാല്‍ ഈ മഞ്ഞുമൂടിയ പ്രദേശം കാണാനാകും. കരയില്‍ മൂന്നിടത്ത് നിന്ന് നോക്കിയാല്‍ ഈ പ്രദേശം കാണാം. ചില യാത്രികര്‍ക്ക് ഈ ഹിമാനിയില്‍ നിന്ന് മഞ്ഞുകട്ടകള്‍ തടാകത്തിലേക്ക് അടര്‍ന്നുവീഴുന്നതിന്റെ അപൂര്‍വ്വ കാഴ്ചകള്‍ ആസ്വദിക്കാനാകും. സാഹസികമനോഭാവമുള്ളവര്‍ക്ക് ഹെലികോപ്റ്റര്‍ വഴിയോ കാല്‍നടയായോ അതിനടുത്തേക്ക് പോകാം.

മോണ്ടി ഫിറ്റ്‌സ് റോയ് അഥവാ സെറോ ഫിറ്റ്‌സ് റോയ് എന്ന കൊടുമുടി എല്‍ ചാല്‍ട്ടന്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. ഇത് സതേണ്‍ പറ്റഗോണിയന്‍ ഐസ് ഫീല്‍ഡിനരികിലാണ്. ഒരു പകല്‍ യാത്രയ്‌ക്കോ രാത്രി താമസത്തിനോ എല്‍ ചാല്‍ട്ടണ്‍ ഗ്രാമത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കാല്‍നടയായുള്ള വിനോദസഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണിത്. 1952ല്‍ ഈ കൊടുമുടി ആദ്യമായി കീഴടക്കപ്പെട്ടിട്ടുണ്ട്. പര്‍വ്വതാരോഹകര്‍ക്ക് ഭൂമിയില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കൊടുമുടിയായി മോണ്ടി ഫിറ്റ്‌സ് റോയ് അറിയപ്പെടുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.