ദേശീയ കരട് എന്‍ക്രിപ്ഷന്‍ നിയമത്തില്‍ ഇളവ്

ദേശീയ കരട് എന്‍ക്രിപ്ഷന്‍ നിയമത്തില്‍ ഇളവ്

whaന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് പുറത്തിറക്കിയ ദേശീയ കരട് എന്‍ക്രിപ്ഷന്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുവരുത്തി. ഇതുസംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.

വാട്‌സ്ആപ്പ് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ വഴി കൈമാറുന്ന സന്ദേശങ്ങള്‍ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളായ ഇ-മെയില്‍, ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വാട്‌സ്ആപ് സന്ദേശങ്ങള്‍ 90 ദിവസത്തിനകം നീക്കം ചെയ്യുന്നത് കുറ്റകരമാണെന്നും ആവശ്യമെങ്കില്‍ അത് പൊലീസിന് കൈമാറണമെന്നും കരട് നയത്തില്‍ നിര്‍ദേശിച്ചിരുന്നു. കരടുനയത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം akrishnan@detiy.gov.in എന്ന മെയില്‍ ഐ.ഡിയില്‍ ഒക്ടോബര്‍ 16 വരെ അറിയിക്കാം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.