ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്ര വിജയം

ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്ര വിജയം

 

indiaകൊളംബോ: 22 വര്‍ഷത്തിന് ശേഷം ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് പരമ്പര വിജയം. ആതിഥേയരായ ശ്രീലങ്കയെ 117 റണ്‍സിന് പരാജയപ്പെടുത്തിയാണ് 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
386 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 268 റണ്‍സില്‍ പുറത്തായതോടെയാണ് ഇന്ത്യ വിജയമുറപ്പിച്ചത്. നാല് വിക്കറ്റുകള്‍ നേടിയ ആര്‍. അശ്വിനും മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മയുമാണ് ലങ്കന്‍ നിരയെ അടിയറവ് വെപ്പിച്ചത്.

110 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടി പോരാടിയത്. ഇതിനിടെ, ടെസ്റ്റില്‍ 200 വിക്കറ്റ് എന്ന നേട്ടത്തിനും ഇഷാന്ത് അര്‍ഹനായി.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ബാക്കിയുള്ള രണ്ട് ടെസ്റ്റുകള്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.