അഖിലേന്ത്യാ പണിമുടക്ക് പുരോഗമിക്കുന്നു
കൊച്ചി: രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച പണിമുടക്ക് ഇന്നലെ അര്‍ധരാത്രിയാണ് ആരംഭിച്ചത്.
പാല്, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസൗകര്യങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടക സംഘത്തേയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.
അതേസമയം പണിമുടക്കിനെത്തുടര്‍ന്ന് വിവിധ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പി.എസ്.സി പരീക്ഷകളും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പും മാറ്റിവെച്ചിട്ടുണ്ട്.
ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, സേവ, എ.ഐ.യു.ടി.യു.സി, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ് എന്നീ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ആര്.എസ്.എസിന്റെ പോഷക സംഘടനയായ ബി.എം.എസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതേസമയം സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ഡയസ്നോണ്‍ ബാധകമാക്കുമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും കേരള സര്‍ക്കാര്‍ അറിയിച്ചു.
Photo Courtesy : Google/ images may be subject to copyright