കൊച്ചി മെട്രോക്ക് ഇനി പുതിയ ലോഗോ

കൊച്ചി മെട്രോക്ക് ഇനി പുതിയ ലോഗോ

metroകൊച്ചി: കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന് ഇനി പുതിയ ലോഗോ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കൊച്ചി മെട്രോയുടെ പുതിയ ലോഗോയും കോച്ചുകളുടെ രൂപരേഖയും അനാച്ഛാദനം ചെയ്തത്.

 

മെട്രോ റെയിലിന്റെ പുരോഗതിയില്‍ പൂര്‍ണ്ണ സംത്യപ്തനാണെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മെട്രോ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, മേയര്‍ ടോണി ചമ്മണി, ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കൊച്ചി മെട്രോ റയില്‍ എം.ഡി ഏലിയാസ് ജോര്‍ജ് ഐ.എ.എസ്, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 
മെട്രോ റെയിലിന്റെ പണി പുരോഗമിക്കുന്ന ആലുവ, മുട്ടം യാഡ്, കുസാറ്റ്, കളമശ്ശേരി എന്നീ സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, ഇബ്രാഹിംകുഞ്ഞ്, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

As promised, Kochi Metro Rail is nearing that dream goal of a seamless transportation system in Kochi to ensure a travel democracy and safety of Kochittes.

Posted by Kochi Metro Rail on Wednesday, September 2, 2015

Photo Courtesy : Kochi Metro Rail/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.