ഞെട്ടരുത് …! 30 ഐഫോണിന്റെ വിലയുള്ള ഒരു സ്മാർട്ട്‌ ഫോണ്‍ …

ഞെട്ടരുത് …! 30 ഐഫോണിന്റെ വിലയുള്ള ഒരു സ്മാർട്ട്‌ ഫോണ്‍ …

Photo-12-02-2013-14-48-401

ലോകത്തിലെ ഏറ്റവും വിലയുള്ള ഫോണ്‍ വരുന്നു. ഫോണിന്റെ വില കേട്ട് ഞെട്ടരുത്. ഏകദേശം 14 ലക്ഷം രൂപ, അതായത് 30 ഐ ഫോണിന്റെ വില. പ്രീമിയം സ്മാർട്ഫോൺ നിർമാതാക്കളായ വേർടുവാണ് തുകൽ നിർമിത പുറം ചട്ടയുള്ള ഫോണുമായി രംഗത്തെത്തുന്നത്. പുറം ഭംഗി മാത്രം അല്ല പ്രവർത്തനത്തിലും ഫോണ്‍ മികവ പുലർത്തും എന്ന് നിർമാതാക്കൾ അവകാശപെടുന്നു. 6.5 ലക്ഷം രൂപയാണ് ഫോണിന്റെ പ്രാരംഭ വില. 13. 8 ലക്ഷം രൂപയ്ക്കു ഏറ്റവും മികച്ച ഫോണ്‍ ലഭ്യമാകും. പുറംചട്ടയായ ലെതറിന്റെ മാറ്റങ്ങൾക്കു അനുസരിച്ചാണ് ഫോണിന്റെ വില മാറുന്നത്. സെപ്റ്റംബർ 28 നും ഒക്ടോബർ 8 നും ഇടയിൽ കമ്പനിയുടെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ മുൻകൂർ ബുക്കു ചെയ്താൽ ഈ വമ്പനെ സ്വന്തമാക്കാം.
21 മെഗാപിക്സൽ പിഡിഎഎഫ് പിൻക്യാമറ (Phase Detection Auto Focus). f/2.2 അപേർചർ, ഇരട്ട എല്‍ഇഡി ഫ്ലാഷ് എന്നിവ ഈ ഫോണിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. . 4 കെ വീഡിയോ വരെ ഇതിൽ ചിത്രീകരിക്കാനാകും. വയർലസ് ചാര്‍ജിങ് സംവിധാനവും ഫോണിൽ ഒരുക്കിയിട്ടുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.