മാരുതി സുസുകി ബെലേനോ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍
മാരുതി സുസുകിയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ബെലേനോ അടുത്ത മാസം ഇന്ത്യയിലെത്തും. 3,995 mm നീളവും 1,745mm വീതിയും 3,995mm ഉയരവുമുള്ള ബെലേനോ വില്‍പനയില്‍ ഇന്ത്യയിലെ മറ്റ് പ്രമുഖ കാറുകളെയെല്ലാം കടത്തിവെട്ടുമെന്നാണ് കരുതുന്നത്.
മാരുതി സുസുകി പുതിയതായി വികസിപ്പിച്ച 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ്് ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും SHVS മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയ 1.3 ലിറ്റര്‍ DDiS ഡീസല്‍ മോട്ടോറുമാണ് ബെലേനോയുടെ സവിശേഷത. വി ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലും സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാംപും എല്‍ഇഡി ടെയില്‍ ലാംപും ബെലേനോയിലുണ്ട്.
7.5 ലക്ഷം മുതല്‍ 9 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Photo courtesy : google/images may be subject to copyright

