ഒമ്പത് മിനിറ്റിനിടെ അഞ്ച് ഗോളുമായി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി
മ്യൂണിക്: ഗോള്‍ നേട്ടത്തില്‍ പുതിയ ചരിത്രവുമായി പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. ഒമ്പത് മിനിറ്റിനിടെ അഞ്ച് തവണ ഗോള്‍ വല കുലുക്കിയാണ് പോളിഷ് സ്ട്രൈക്കര്‍ ഫുട്ബോള്‍ ലോകത്ത് അദ്ഭുതമായത്.
ബ്യുണ്ടസ് ലീഗില്‍ വോള്‍ഫ്സ്ബെര്‍ഗിനെതിരായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയാണ് റോബര്‍ട്ട് കളത്തിലിറങ്ങിയത്. മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് കളിയുടെ 51ാം മിനിറ്റില്‍ തന്നെ ആദ്യഗോള്‍ നേടി.
52, 55, 57, 60 മിനിറ്റുകളില്‍ തുടരെ ഗോള്‍വല ചലിപ്പിച്ച റോബര്‍ട്ട് കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രം എഴുതുകയായിരുന്നു. മത്സരത്തില്‍ 5-1ന് ബയേണ്‍ വിജയം സ്വന്തമാക്കി.
Photo courtesy : google/images may be subject to copyright