റെനോ ക്വിഡിന്റെ ബുക്കിംഗ് ആരംഭിച്ചു
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ മോഡലായ റെനോ ക്വിഡിന്റെ ബുക്കിംഗ് ആരംഭിച്ചു. ക്രോസ് ഓവറിന്റെ രൂപഭാവങ്ങളുള്ള ക്വിഡ് രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ശക്തമായ വെല്ലുവിളിയാണ്.
180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് നല്‍കുന്നത് സ്‌പോര്‍ട്ടി രൂപഭംഗിയാണ്. മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റര്‍ 800 സി.സി എന്‍ജിനാണ് ക്വിഡ്ഡിലുള്ളത്.
54 ബി എച്ച് പി കരുത്തും 72 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന പുതിയ 793 സി സി, 3 സിലിണ്ടര്‍ എഞ്ചിനാണ് ക്വിഡ്ഡിന് കരുത്തേകുന്നത്. 3 മുതല്‍ 4 ലക്ഷം രൂപ വരെയാണ് ഈ മിനി എസ്.യു.വിക്ക് വില പ്രതീക്ഷിക്കുന്നത്.
Photo courtesy : google/images may be subject to copyright

