മോഹന്ലാലിനെ ഉദ്ദേശിച്ചല്ല കമന്റ് ചെയ്തതെന്ന് സാബുമോന്
സൂപ്പര് താരം മോഹന്ലാലിനെതിരെ കമന്റ് പോസ്റ്റ് ചെയ്ത വിഷയത്തില് വിശദീകരണവുമായി ടെലിവിഷന് അവതാരകന് സാബുമോന്. സംഭവത്തില് ഏറെ ഖേദിക്കുന്നുവെന്നും മോഹന്ലാലിനെ ഉദ്ദേശിച്ചല്ല കമന്റ് ചെയ്തതെന്നും സാബു വ്യക്തമാക്കി.
ആക്രമണകാരികളായ തെരുവുനായകളെ കൊന്നൊടുക്കണമെന്ന തന്റെ പോസ്റ്റിനു കീഴില് പ്രകോപനപരമായി കമന്റ് ചെയ്തയാള്ക്കുനേരെ പ്രതികരിക്കുകയായിരുന്നു എന്നും ഇതുസംബന്ധിച്ച സത്യാവസ്ഥ അന്വേഷിക്കാന് ആരും തയ്യാറായില്ലെന്നും സാബു അറിയിച്ചു.
ആസൂത്രിതമായ സൈബര് ആക്രമണം ഈ വിഷയത്തില് അഭിമുഖികരിക്കേണ്ടി വന്നുവെന്നും സൂപ്പര് താരത്തിന്റെ ആരാധകരെന്നു പറയുന്നവര് തീര്ത്തും മോശമായ ഭാഷയില് വിമര്ശിച്ച് ഫേസ്ബുക്ക് അക്കൗണ്ട് പോലും പൂട്ടിച്ചുവെന്നും സാബു കൂട്ടിച്ചേര്ത്തു.
മോഹന് ലാലിനെതിരെ കമന്റിട്ടതോടെ സാബുവിനെതിരെ വന്പ്രതിഷേധമാണ് സോഷ്യല്മീഡിയയില് നടന്നത്. ഇതേത്തുടര്ന്ന് സാബു നിര്മിക്കാനിരുന്ന ‘സെന്റ് പീറ്റേഴ്സ് ഡേ’ എന്ന ചിത്രത്തില് നിന്ന് സംവിധായകന് സാജന് മാത്യു പിന്മാറിയിരുന്നു.
Photo courtesy : google/images may be subject to copyright

