സെപ്റ്റംബർ 28ന് ലോകം അവസാനിക്കുമോ? കാത്തിരുന്നു കാണാം …

സെപ്റ്റംബർ 28ന് ലോകം അവസാനിക്കുമോ? കാത്തിരുന്നു കാണാം …

end-of-the-worldസെപ്റ്റംബർ 28നു ലോകം അവസാനിക്കുമെന്ന ഭീതിയിൽ ആണ് ഇന്ന് ലോകം. ഇത് ഒരു പ്രവചനം മാത്രം ആണോ? അതോ ലോകാവസാനം 28 നു നടക്കുമോ? നാല് ചന്ദ്രഗ്രഹണങ്ങൾ അടുത്ത് അടുത്ത് സംഭവിക്കുന്നത് ലോകാവസാനത്തിന്റെ സൂചനകളാണെന്ന യഹൂദമത വിശ്വാസമാണ് ഇത്തരം ഒരു പ്രവചനത്തിന് ആധാരം. പ്രവചനത്തെ ഉറപ്പിക്കുന്ന തരത്തിൽ സെപ്റ്റംബര്‍ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന നാലാമത്തെതാണെന്ന സത്യം ലോകമെമ്പാടും ഭീതി ഉണർത്തുകയാണ്.

ലോകാവസാനത്തിന്റെ മുന്നോടിയായി ചന്ദ്രൻ ചന്ദ്രന്‍ രക്തവര്‍ണമാകുമെന്നും യഹൂദ വിശ്വാസത്തിനു ഊന്നൽ കൊടുക്കുന്നതാണ് സെപ്റ്റംബര്‍ 28ന്‍ നടക്കാന്‍ പോകുന്ന ഗ്രഹണ സമത്ത് ചന്ദ്രന്‍ രക്തവര്‍ണമാകുമെന്ന നാസയുടെ പ്രസ്താവന. മാര്‍ക്ക് ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യന്‍ പ്രബോധകരാണ് ലോകാവസാനം പ്രവചിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. ബ്ലിറ്റ്‌സിന്റെ പ്രവചനത്തിൽ ഭൂമികുലുക്കത്തോടെ ആയിരിക്കും ലോകം അവസാനിക്കുക.

എന്തിരുന്നാലും സെപ്റ്റംബർ 28 നു ലോകം അവസാനിക്കുമെന്ന ഭീതിയുടെ നിഴലിലാണ് ലോകം മുഴുവൻ . പലതവണ ലോകാവസാനം പ്രവചനം നടന്നിട്ടുണ്ടെങ്കിലും ഇത്തവണ നടക്കുമെന്നാണ് പലരുടെയും വിശ്വാസം . കാത്തിരുന്നു കാണാം…

 

Photo courtesy : google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.