സച്ചിന് ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വീട് വാങ്ങാനൊരുങ്ങുന്നു
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വീട് വാങ്ങാനൊരുങ്ങുന്നു. പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ലയായ ബ്ലൂ വാട്ടേഴ്സിലെ വില്ലയാണ് സച്ചിന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ സച്ചിന് വില്ല സന്ദര്‍ശിക്കാന്‍ ശനിയാഴ്ച കൊച്ചിയിലെത്തും. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന് ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി ആഘോഷങ്ങളിലെ വിശിഷ്ടാതിഥിയായാണ് സച്ചിന് കൊച്ചിയിലെത്തുന്നത്.
മലയാളി വ്യവസായിയായ രവിശങ്കറിന്റെ സംരംഭമായ പ്രൈം മെറിഡിയന്റെ ഏറ്റവും പുതിയ കായലോര പ്രോജക്ടായ കുണ്ടന്നൂര്‍ ബ്ലൂ വാട്ടേഴ്സിലെ വില്ലയാണ് സച്ചിന് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.
മുംബൈ ബാന്ദ്ര പെറി ക്രോസ് റോഡിലെ ആഡംബര ബംഗ്ലാവിലാണ് സച്ചിനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.
Photo Courtesy : Google/ images may be subject to copyright