ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനേയും ഹോക്കിംഗിനേയും കീഴടക്കി മലയാളി പെണ്‍കുട്ടി
വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയില്‍ അത്യപൂര്‍വ്വ പ്രകടനം നടത്തി ശ്രദ്ധേയയാവുകയാണ് ലിഡിയ സെബാസ്റ്റ്യന്‍ എന്ന മലയാളി പെണ്‍കുട്ടി. ബുദ്ധിശക്തിയില്‍ ഭൗതികശാസ്ത്രപിതാവ് ഐന്‍സ്റ്റീനേയും സ്റ്റീഫന്‍ ഹോക്കിംഗിനേയും മറികടന്നാണ് ഈ മലയാളി പെണ്‍കൊടി അപൂര്‍വ്വനേട്ടം സ്വന്തമാക്കിയത്.
ബ്രിട്ടനില്‍ ഡോക്ടറായ അരുണിന്റേയും ബാങ്ക് ഉദ്യോഗസ്ഥയായ എറിക്കയുടേയും മകളാണ് 12കാരിയായ ലിഡിയ. മെന്‍സ ടെസ്റ്റിലെ പരമാവധി സ്കോറായ 162 മാര്‍ക്കും നേടിയാണ് ലിഡിയ വാര്‍ത്തകളില്‍ ഇടം നേടിയത്. ശാസ്ത്രജ്ഞരായ ഐന്‍സ്റ്റീന്റേയും ഹോക്കിംഗിന്റേയും ഐക്യു സ്കോര്‍ 160 ആണ്.
മെന്‍സ ടെസ്റ്റിനുവേണ്ടി ലിഡിയ പ്രത്യേക പരിശീലനം നേടിയിട്ടില്ലെന്ന് പിതാവ് ഡോ. അരുണ്‍ പറഞ്ഞു. വായന് പ്രധാന ഹോബിയായ ലിഡിയയുടെ ഇഷ്ടവിഷയങ്ങള്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയാണ്.
Photo Courtesy : Google/ images may be subject to copyright