യുണീക് ടൈംസ് യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

യുണീക് ടൈംസ് യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

YEAകൊച്ചി: കേരളത്തിലെ കര്‍മ്മോത്സുകരായ യുവസംരംഭകര്‍ക്കായി യുണീക് ടൈംസ് ഏര്‍പ്പെടുത്തിയ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

കഠിനപ്രയത്‌നത്തിലൂടെ കമ്പനിയെ ലാഭത്തിലേക്ക് നയിച്ച പുതുതലമുറയിലെ 13 സംരംഭകര്‍ വി.പി നന്ദകുമാര്‍ (എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), കെ.സി ചന്ദ്രശേഖരന്‍ നായര്‍ ( അസോസിയേറ്റ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ടന്റ്, കിറ്റ്‌കോ ലിമിറ്റഡ്), പര്‍വീണ്‍ ഹഫീസ് ( മാനേജിങ് ഡയറക്ടര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍) എന്നിവരില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ഈ വര്‍ഷത്തെ ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരം മോബ്മി കോ ഫൗണ്ടര്‍ ആന്റ് സി.ഇ. ഒ സഞ്ജയ് വിജയകുമാറും സി.ഇ.ഒ ഓഫ് ദ ഇയര്‍ അവാര്‍ഡ് സി.ഐ.എസ്.എ.ടി ചെയര്‍മാന്‍ ടി.ആര്‍ ഷംസുദ്ദീനും ഏറ്റു വാങ്ങി.
ajitസീരിയല്‍ എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ : അല്‍താഫ് ജഹാംഗീര്‍ (സി.ഇ.ഒ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നെസ്റ്റ് ഗ്രൂപ്പ്), ഫാമിലി എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: ജോ ഫ്രാന്‍സിസ് (ആലപ്പാട്ട് ഗ്രൂപ്പ്), ഔട്ട്സ്റ്റാന്റിംഗ് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: രഞ്ജിത് പോള്‍ (എം.ഡി, ഇ.വി.എം നിസ്സാന്‍), ബ്രാന്റ് ഓഫ് ദ ഇയര്‍: അരുണ്‍ ബാലചന്ദ്രന്‍ (മാനേജിംഗ് എഡിറ്റര്‍, FWD മീഡിയ), എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: സജോ ജേക്കബ് (എം.ഡി, മെലന്‍വുഡ് ഹോംസ്), ക്രിയേറ്റീവ് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: ആന്‍ഡ്രിന്‍ മെന്റസ് ( ഫൗണ്ടര്‍, ദ ലിങ്ക്‌സ് ഇന്ത്യ), പ്രോമിസിങ് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: ദീപക് സത്യപാലന്‍ (എം.ഡി, ബ്യുമോണ്ട് ദ ഫേണ്‍), ഇന്നോവേറ്റീവ് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: ബോബിന്‍സണ്‍ കെ.ബി (സി.ഇ.ഒ, എം.ഡി ഏജില്‍ബ്ലേസ് ടെക്‌നോളജീസ്), എമര്‍ജിങ് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: ജാന്‍സി ജോസ് ( സി.ഇ.ഒ, എം.ഡി സ്റ്റാര്‍വ ടെക്‌നോളജീസ്), ഡൈനാമിക് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍: സജു സോമന്‍ (ഫൗണ്ടര്‍, ലൈഫ് ആര്‍ട് കമ്മ്യൂണിക്കേഷന്‍സ്), ബെസ്റ്റ് കമ്പനി ടു വര്‍ക്: ദീപു.എസ്. നാഥ് (എം.ഡി, ഡിജിറ്റല്‍ ബ്രാന്‍ഡ് ഗ്രൂപ്പ്) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

ajiയുണീക് ടൈംസ് എഡിറ്റര്‍ അജിത് രവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.ഒ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ മോനിഷ് മോഹന്‍ കൃതജ്ഞത അറിയിച്ചു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് യൂത്ത് ഫോറം, ഐശ്വര്യ അഡ്വര്‍ടൈസിംഗ് ഇന്‍ഡസ്ട്രീസ്, പറക്കാട്ട് ജ്യുവല്‍സ്, നിസ്സാന്‍, ടൈംസ് ഇന്റീരിയേഴ്‌സ്, മൊബൈല്‍ കിംഗ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്നിവരാണ് യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡിന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.