നെയ്മറിന്റെ മികവില്‍ ബാഴ്സലോണക്ക് മിന്നുന്ന വിജയം
ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറിന്റെ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് മിന്നുന്ന വിജയം. റയോ വല്ലകാനോയെ അഞ്ചിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 22′, 32′, 69′, 70′ മിനിട്ടുകളിലായി ഗോള്‍വല ചലിപ്പിച്ച നെയ്മറാണ് ബാഴ്സയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 77′ ാം മിനിറ്റില്‍ ലൂയി സുവാരസാണ് ബാഴ്സക്ക് അഞ്ചാം ഗോള്‍ സമ്മാനിച്ചത്. ജാവി ഗോറ, ജോസാബെഡ് എന്നിവരാണ് റയോ വല്ലകാനോക്കായി ഗോള്‍വല ചലിപ്പിച്ചത്.
പരിക്കിനെത്തുടര്‍ന്ന് ലയണല്‍ മെസ്സി മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നതോടെ സ്പാനിഷ് ലീഗിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു.
Photo Courtesy : google/images may subject to copyright