ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമല്ലെന്ന് പിണറായി വിജയന്‍

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമല്ലെന്ന് പിണറായി വിജയന്‍

PINARAYI_VIJAYAN_10561fതൃശ്ശൂര്‍: ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെക്കുറിച്ച് അടുത്തറിയാവുന്നതുകൊണ്ടായിരിക്കും ചെറിയാന്‍ ഫിലിപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നും പിണറായി പറഞ്ഞു.

ഇക്കാര്യം കോണ്‍ഗ്രസിലെ തന്നെ ചില വനിത നേതാക്കള്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് നേരെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്’ എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും രംഗത്തെത്തിയിരുന്നു.

 

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.