ബീഫ് കഴിക്കാതിരുന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം: ഹരിയാന മുഖ്യമന്ത്രി

ബീഫ് കഴിക്കാതിരുന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം: ഹരിയാന മുഖ്യമന്ത്രി

-manoharlal-khatter-haryana-new-cmചണ്ഡീഗഡ്: ബീഫ് കഴിക്കാതിരുന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പശു ഇന്ത്യയില്‍ ഭക്ഷണമല്ലെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബീഫ് കഴിക്കാതെയും ജീവിക്കാമെന്നും ബീഫ് കഴിക്കുന്നത് ഒരു വിഭാഗത്തിന്റെ വിശ്വാസം വ്രണപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഖട്ടാര്‍ അറിയിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും മറ്റുള്ളവരെ അവഹേളിക്കുന്ന തരത്തില്‍ ഒരു കാര്യവും ചെയ്യാന്‍ ഭരണഘടന നമുക്ക് അനുവാദം തരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദാദ്രി സംഭവം തെറ്റിദ്ധാരണമൂലം ഉണ്ടായതാണെന്നും കൊല്ലപ്പെട്ട വ്യക്തി പശുക്കളെ പറ്റി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.

നിലവില്‍ ബീഫ് നിരോധമുള്ള സംസ്ഥാനമാണ് ഹരിയാന. ഇവിടെ ബീഫ് കഴിക്കുന്നത് അഞ്ചുവര്‍ഷവും പശുക്കളെ അറുക്കുന്നത് പത്തുവര്‍ഷവും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 
Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.