എല്‍.ഡി.എഫും യു.ഡി.എഫും തന്നെ വേട്ടയാടുന്നു: വെള്ളാപ്പള്ളി നടേശന്‍

എല്‍.ഡി.എഫും യു.ഡി.എഫും തന്നെ വേട്ടയാടുന്നു: വെള്ളാപ്പള്ളി നടേശന്‍

Vellappally_Natesan_2013_2ആലപ്പുഴ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം എല്‍.ഡി.എഫും യു.ഡി.എഫും തന്നെ വേട്ടയാടുകയാണൈന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി സംഘടിച്ചാല്‍ സുനാമി വരുമെന്ന ഭീതിയിലാണ് ഇരുപാര്‍ട്ടികളും കടന്നാക്രമണം നടത്തുന്നതെന്നും വെള്ളാപ്പള്ളി അറിയിച്ചു.

വ്യക്തിപരമായും ബിസിനസിലും അപകീര്‍ത്തിപ്പെടുത്താനും പാര്‍ട്ടികള്‍ ശ്രമം തുടങ്ങിരിക്കുന്നു. മോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ തന്നെ മാത്രം എന്തിനാണ് വേട്ടയാടുന്നതെന്നും കേരളാ കോണ്‍ഗ്രസിലും ലീഗിലും വര്‍ഗീയത കാണാതെ ബി.ജെ.പിയില്‍ മാത്രം വര്‍ഗീയ കാണുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുമായി കക്ഷി ചേരുമെന്ന് വിചാരിച്ച് ഇപ്പോള്‍ ഇരുമുന്നണികളും എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കുകയാണെന്നും ന്യൂനപക്ഷ പ്രീണനത്തിനായി ഇരു മുന്നണികളും മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു
വാര്‍ത്തകള്‍ക്കു വേണ്ടി തന്നെ ഇരായാക്കരുതെന്നും ആരോപണങ്ങള്‍ തനിക്ക് ശക്തി പകരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 
Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.