എസ്.എന്‍.ഡി.പിയെ ‘നടേശ പരിപാലന’ യോഗമാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു: കോടിയേരി

എസ്.എന്‍.ഡി.പിയെ ‘നടേശ പരിപാലന’ യോഗമാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു: കോടിയേരി

kodiyeriകോഴിക്കോട്: എസ്.എന്‍.ഡി.പിയെ ‘നടേശ പരിപാലന’ യോഗമാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

എസ്.എന്‍.ഡി.പിക്കൊപ്പം മറ്റ് സമുദായസംഘടനകളെയും ആര്‍.എസ്.എസ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യു.ഡിഎഫിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി മൂന്നാംമുന്നണി ഒരുക്കുന്നതെന്നും അതുകൊണ്ടാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. സമുദായത്തിന്റെ ഉന്നതിയല്ല, കുടുംബത്തിന്റെ ഉന്നമനമാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നതെന്നും വി.എസ് ആരോപിച്ചു.

കുടുംബത്തിനൊപ്പമാണ് വെള്ളാപ്പള്ളി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതെന്നും ഇതില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാണെന്നും വി.എസ് അറിയിച്ചു.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.