മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ പ്രവേശന പരീക്ഷ മാനദണ്ഡമാക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്കി.
ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അന്തിമ തീരുമാനമെടുക്കും. മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ ക്രമക്കേടുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഈ നിയമം നടപ്പിലാക്കുവാനാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
Photo Courtesy : google/images may subject to copyright