മാഗി ന്യൂഡില്‍സ് വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്
സൂറിച്ച്: അനുവദനീയമായതിലും അധികം ഈയവും എംഎസ്ജിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ച മാഗി ന്യൂഡില്‍സ് വീണ്ടും വില്പനയ്ക്ക്. അടുത്ത മാസം മുതല്‍ മാഗി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് നെസ്ലെയുടെ സ്വിസ് ഗ്രൂപ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
ബോംബൈ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനാഫലം അനുകൂലമായതിനെത്തുടര്‍ന്ന് മാഗിയുടെ ഉദ്പാദനം പുനരാരംഭിക്കുകയായിരുന്നു. ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും മുന്‍പ് കോടതി നിര്‍ദേശിക്കുന്ന പരിശോധനകള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.
കര്‍ണാടക, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് മാഗി ന്യൂഡില്‍സിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ഉത്പന്നങ്ങളില്‍ മായം കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് മാഗി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പെടുത്തിയത്.
Photo Courtesy: Google/images may be subject to copyright