അധോലോക നേതാവ് ഛോട്ടാ രാജൻ അറസ്റ്റിലായി

അധോലോക നേതാവ് ഛോട്ടാ രാജൻ അറസ്റ്റിലായി

downloadന്യൂഡൽഹി : അധോലോക നേതാവ് ഛോട്ടാ രാജനെ (55) ഇന്തൊനീഷ്യയിൽ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിൽ എത്തിയ ഉടനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ഒളിവിലായിരുന്നു ഛോട്ടാ രാജനെ ഓസ്ട്രേലിയൻ പൊലീസിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. 20 കൊലക്കേസുകളാണ് ഛോട്ടാ രാജന്റെ പേരിൽ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജേന്ദ്ര സദാശിവ് നിഖല്‍ജെ എന്ന ഛോട്ടാ രാജന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയില്‍ രണ്ടാമനായിരുന്നു. മുംബൈ സ്ഫോടന പരമ്പരയ്ക്കുശേഷം ദാവൂദുമായി പിരിഞ്ഞ രാജന്‍ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. 1995 മുതൽ ഇന്റർപോളിന്റെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഛോട്ടാ രാജൻ.
വർഷങ്ങളായുള്ള പോലീസിന്റെ ശ്രമങ്ങൾക്കാണ് വിരാമമായിരിക്കുന്നത്. ഛോട്ടാ രാജനും ദാവൂദുമായി വർഷങ്ങളായി ശത്രുതയിലാണ്. ഇരുവരും പരസ്പരം കൊലപാതക ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

 

 

Photo Courtesy: Google/images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.