അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. സംഭവദിവസം അഖ് ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഇറച്ചിയാണ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയത്.
പ്രാഥമിക പരിശോധനക്ക് ശേഷം സ്ഥിരീകരണത്തിനായി മഥുരയിലെ ഫൊറന്‍സിക് ലാബിലേക്കാണ് ഇറച്ചിയുടെ സാംപിള്‍ അയച്ചത്. തങ്ങള്‍ പശുവിറച്ചി കഴിച്ചിട്ടില്ലെന്ന് അഖ് ലാഖിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
സെപ്തംബര്‍ 28നാണ് പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ മുഹമ്മദ് അഖ് ലാഖിനെ അടിച്ചു കൊന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയര്‍ന്നത്.
Photo Courtesy : google/images may subject to copyright