കേരള ഹൗസില്‍ എന്ത് വിളമ്പണം എന്ന് തീരുമാനിക്കേണ്ടത് ആര്.എസ്.എസും ബി.ജെ.പിയുമല്ല: രമേശ് ചെന്നിത്തല
കൊച്ചി: കേരള ഹൗസില്‍ എന്ത് വിളമ്പണം എന്ന് തീരുമാനിക്കേണ്ടത് ആര്.എസ്.എസും ബി.ജെ.പിയുമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മുന്നണി കാറ്റുപോയ ബലൂണ്‍ പോലെയാണെന്നും ആര്‍എസ്എസിന്റെയും ബിജെപിയുടേയും നിലപാട് ഹിന്ദുക്കളുടെ താല്പര്യം സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരള ഹൗസില്‍ നടന്ന റെയ്ഡ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി്.
കേരള ഹൗസില്‍ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നല്കിയ ആള്‍ക്കെതിരെ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയതിന്് ഡല്‍ഹി പോലീസ് കേസെടുക്കും.
Photo Courtesy: Google/images may be subject to copyright