വിജയത്തിളക്കത്തില്‍ കുതിയ്ക്കുന്ന ‘ഗുഡ്‌വിന്‍’

വിജയത്തിളക്കത്തില്‍ കുതിയ്ക്കുന്ന ‘ഗുഡ്‌വിന്‍’

 

gud‘ബിസിനസ്സില്‍ അപ്രതീക്ഷിതമായത് പ്രതീക്ഷിച്ചുകൊണ്ട്, തടസ്സങ്ങളെ മറികടക്കാനുള്ള പരിഹാരം കണ്ടെത്തി ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു.’- ഗുഡ്‌വിന്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരിലൊരാളായ എ.എം. സുധീഷ് കുമാര്‍ പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ‘ഗുഡ്‌വിന്‍’ എന്ന പേരില്‍ സുധീഷിന്റെ മനസ്സുടക്കുന്നത്. ‘ഗുഡ്‌വിന്‍’ എന്ന പേര് ബിസിനസ്സിലെ ഒരു വിജയകരമായ ബ്രാന്‍ഡാക്കി മാറ്റണമെന്ന മോഹം അന്നു തുടങ്ങിയതാണ്. ഇന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം ആ മോഹം സഫലമായി. ഇപ്പോള്‍ ‘ഗുഡ്‌വിന്‍’ കോടികള്‍ വിലമതിക്കുന്ന ഒരു ബിസിനസ് ബ്രാന്‍ഡ് ആണ്. ഗുഡ്‌നസിന്റെ വിജയം എന്ന അര്‍ത്ഥത്തില്‍ തിന്മയ്ക്ക് മീതെ നന്മയുടെ എന്നെേന്നക്കുമായുള്ള വിജയം എന്നതാണ് ‘ഗുഡ്‌വിന്‍’ എന്ന പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബ്രാന്‍ഡ് നാമത്തിന് ചേര്‍ന്ന ഒരു സ്ലോഗനും ഉണ്ട്-‘ഹൃദയങ്ങള്‍ക്കറിയാം ബന്ധങ്ങളുടെ മൂല്യം’.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്ന് ആഭരണനിര്‍മ്മാണത്തിലൂടെയാണ് ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ അരങ്ങേറ്റം. 1992ല്‍ ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ വിജയഗാഥ തുടങ്ങി. വ്യവസായ സംരംഭങ്ങള്‍ക്ക് എന്നും താങ്ങായി നിന്നിട്ടുള്ള തൃശൂര്‍ നഗരം ഗുഡ്‌വിനെയും കൈവിട്ടില്ല. തൃശൂര്‍ നഗരത്തില്‍ നിന്നും യാത്രയാരംഭിച്ച് ഗ്രൂപ്പ് പിന്നീടങ്ങോട്ട് ചിറകുവിരിച്ച് പറന്നുയരുകയായിരുന്നു. 1996ല്‍ മുംബൈയിലും ബിസിനസ്സിന് ഹരിശ്രീ കുറിച്ചു. മഹാനഗരത്തിലെ ഡോംബിവ്‌ലിയില്‍ ചെറിയൊരു ഷോറൂമില്‍ നിന്നും തുടക്കം. ഇന്നിപ്പോള്‍ മുംബൈ, പൂനെ, കേരളം എന്നിവിടങ്ങളിലായി 10 ഷോറൂമുകള്‍. ഐഎസ്ഒ 9001-2008 അംഗീകാരമുള്ള ഗുഡ്‌വിന്‍ ഇന്ത്യയുടെ അതിരും വിട്ട് കുവൈത്തിലും പിച്ചവച്ചുതുടങ്ങുകയാണ്.

വൈവിധ്യവല്‍ക്കരണ പാതയില്‍

വളര്‍ച്ചയും വിജയവും നേടുന്തോറും കൂടുതല്‍ വളര്‍ച്ചയുടെ ആസൂത്രണവും നടക്കുന്നു. അങ്ങനെയാണ് വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച് ചിന്തിച്ചത്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഗുഡ്‌വിന്‍ ഗ്രൂപ്പ് ജ്വല്ലറി ഹോള്‍സെയില്‍-റീട്ടെയ്ല്‍-മാനുഫാക്ചറിംഗ് എന്നതിനപ്പുറം റിയല്‍ എസ്റ്റേറ്റ്, സെക്യൂരിറ്റി സിസ്റ്റംസ് എന്നീ ബിസിനസുകളില്‍ കൂടി കൈവച്ചത്. ഗുഡ്‌വിന്റെ ബോംബെ ചെയിനുകള്‍ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ്. ഗുഡ്‌വിന്‍ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ഗ്രൂപ്പ് സമൂഹത്തിന് കാരുണ്യപ്രവര്‍ത്തനങ്ങളുടെ തണലുമേകുന്നു. ഇന്ത്യയ്ക്ക് പുറത്തേക്കും വളരാന്‍ തുടങ്ങിയെങ്കിലും ഗ്രൂപ്പിന്റെ ഓഫീസ് ആസ്ഥാനം ഇപ്പോഴും തങ്ങളുടെ സംരംഭത്തിന് ചുവന്ന പരവതാനി വിരിച്ചു തന്ന തൃശൂരില്‍ തെന്നയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന് മേല്‍നോട്ടം വഹിക്കുന്ന ഗുഡ്‌വിന്‍ ഡവലപേഴ്‌സിന് ഇപ്പോള്‍ തെക്കേയിന്ത്യയില്‍ നിരവധി കെട്ടിട നിര്‍മ്മാണപദ്ധതികള്‍ ഉണ്ട്. കൂടാതെ, തൃശൂര്‍ പാലസ് റോഡിലും ശക്തനിലുമായി അപാര്‍ട്‌മെന്റ് നിര്‍മ്മാണം ആരംഭിക്കാന്‍ ഒരുങ്ങുന്നു. സഹോദരന്മാരായ സുനില്‍കുമാര്‍ മോഹനനും സുധീഷ്‌കുമാര്‍ മോഹനനുമാണ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാര്‍. ഗുഡ്‌വിന്‍ മാനേജിംഗ് ബോര്‍ഡിന്റെ ചെയര്‍മാന്‍ അച്ഛന്‍ മോഹനന്‍ അക്കരക്കാരന്‍ ആണ്.

സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തില്‍ തുടക്കം

രണ്ട് ദശകം മുമ്പ് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ രംഗത്ത് നിന്നാണ് ഗുഡ്‌വിന്‍ ഗ്രൂപ്പ് ചുവടുവെച്ചു തുടങ്ങിയത്. പിന്നീട് സെക്യൂരിറ്റി ഉപകരണരംഗത്തേക്ക് ശ്രദ്ധപതിപ്പിച്ച ഗ്രൂപ്പിന് ഗുരുവായൂരിലെ സെക്യൂരിറ്റി സംവിധാനത്തിന്റെ മുഴുവന്‍ ചുമതലയും ലഭിച്ചത് വലിയ അനുഗ്രഹമായി. ഗ്രൂപ്പിന്റെ വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും വിചാരിച്ച രീതിയില്‍ തന്നെ മികവാര്‍ന്ന രീതിയില്‍ നടന്നു.

സ്വന്തം കമ്പനിയെന്ന ബോധം ജീവനക്കാരിലുണ്ടാകണമെങ്കില്‍ അവരുടെ സന്തോഷം നിലനിര്‍ത്താന്‍ കഴിയണം. അതിന് ആവുന്നതെല്ലാം ചെയ്യാന്‍ ഗുഡ്‌വിന്‍ ഉടമകള്‍ പ്രത്യേക താല്‍പര്യം കാട്ടുന്നു. ഈ താല്‍പര്യം തന്നെയാണ് വിജയത്തുടിപ്പായി മാറുന്നതും. ജീവനക്കാരുടെ ക്ഷേമത്തിനായി ഗുഡ്‌വിന്‍ മാനേജ്‌മെന്റ് ഒരു സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഒരുക്കിയിരിക്കുന്നു. ഇപ്പോള്‍ ഗ്രൂപ്പിന്റെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യബോധങ്ങള്‍ക്കും അലകും പിടിയും നല്‍കാന്‍ 800 ജീവനക്കാര്‍ കൈകോര്‍ത്തുനീങ്ങുന്നു. നിരന്തര പരിശീലനത്തിലൂടെ ജീവനക്കാര്‍ക്ക് വേണ്ട ദിശാബോധവും ഊര്‍ജ്ജവും നല്‍കുന്നത് ഗ്രൂപ്പിന്റെ രീതിയാണ്. സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റും പേഴ്‌സണാലിറ്റി ഡവലപ്‌മെന്റും ഇതിന്റെ ഭാഗമായി നടക്കും. ജീവനക്കാര്‍തന്നെയാണത്രെ ഗുഡ്‌വിന്‍ ഉല്‍പന്നങ്ങളുടെ ആദ്യ ഉപയോക്താക്കള്‍.

വടക്കേയിന്ത്യയിലും കുതിക്കുന്നു

വടക്കേയിന്ത്യയില്‍ 75,000 ഉപഭോക്താക്കളാണ് ഗുഡ്‌വിന് ഇപ്പോഴുള്ളത്. ഉപഭോക്താക്കളുമായി സത്യസന്ധമായ ബന്ധം നിലനിര്‍ത്തുന്നതിന്റെ പരിണിതഫലമാണ് ഏതു ബിസിനസ്സുമെന്ന് ഗുഡ്‌വിന്‍ ഗ്രൂപ്പ് കരുതുന്നു. ‘ഞങ്ങള്‍ കസ്റ്റമേഴ്‌സിനെ ദൈവം എന്ന നിലയ്ക്കുതെന്നയാണ് കണക്കാക്കുന്നത്’ ഇത് പറയുമ്പോള്‍ ഗുഡ്‌വിന്‍ ഉടമകള്‍ക്ക് ഏകസ്വരം. വളര്‍ച്ചയുടെ പുതിയ അധ്യായം മുംബൈയില്‍ തുടങ്ങാനിരിക്കുകയാണ് ഇവര്‍. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ മാത്രം 25 പുതിയ ഷോറൂമുകള്‍ തുറക്കും. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യപ്രകാരം 13 കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കും. വിപണിയുടെ ഡിമാന്റ് മനസ്സിലാക്കി, മത്സരിക്കാന്‍ കൂടുതല്‍ പേരെത്തുതിന് മുന്‍പ് ബിസിനസ് പിടിച്ചെടുക്കുക എന്ന തന്ത്രത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ആരില്‍ നിന്നും വിജയമന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ഈ സഹോദരന്മാര്‍ക്ക് മടിയില്ല. അവര്‍ അതിനായി എല്ലാവരുടെ വാക്കുകള്‍ക്കും ചെവിയോര്‍ക്കുന്നു. ‘മുന്‍കൂട്ടി ചിന്തിച്ചുറപ്പിച്ചായിരിക്കും ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത്. വിപണിയിലെത്തിക്കും മുമ്പ് ഉല്‍പന്നങ്ങള്‍ക്ക് സ്വീകാര്യതയുണ്ടോ എന്ന് ആഴത്തില്‍ പഠിക്കുകയും ചെയ്യും. പുതിയ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടാനുള്ള ഇടം വിപണിയിലുണ്ടോ എന്ന് ഉറപ്പാക്കിയിരിക്കും. ഉല്‍പന്നങ്ങളില്‍ സേവനത്തിനുള്ള വിവിധ സാധ്യതകളാണ് ഓരോ ഉപഭോക്താവും അന്വേഷിക്കുന്നത്. അത് തിരിച്ചറിയാനും അവരുടെ മോഹങ്ങള്‍ക്കൊത്ത് ഉയരാനും ബിസിനസ്സുകാരന് കഴിയണം. ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം- ഇതാണ് ഞങ്ങളുടെ മന്ത്രം.’ സുനില്‍ കുമാര്‍ തങ്ങളുടെ ബിസിനസ് വിജയത്തിന്റെ രഹസ്യം തുറന്നുവെക്കുന്നു.

 

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.