വിജയത്തിളക്കത്തില്‍ കുതിയ്ക്കുന്ന ‘ഗുഡ്‌വിന്‍’

വിജയത്തിളക്കത്തില്‍ കുതിയ്ക്കുന്ന ‘ഗുഡ്‌വിന്‍’

IMG-20150317-WA0039അനുകരിക്കാനാവാത്ത ഉല്‍പന്നങ്ങള്‍; സേവനം

ഇന്ത്യ സാമ്പത്തികമായും വ്യാവസായികപരമായും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് ജീവനും സ്വത്തിനും ഭീഷണി വര്‍ധിക്കുന്നു. കള്ളന്മാര്‍ ഹൈ-ടെക് ആയി മാറി. മോഷണത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വഴികളാണ് മോഷ്ടാക്കള്‍ തിരഞ്ഞെടുക്കുന്നത്. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ആളുകള്‍ വീടുകളിലും ഓഫീസുകളിലും ഹൈ-ടെക് സുരക്ഷാസംവിധാനങ്ങള്‍ ഉയര്‍ത്തേണ്ടിവരികയാണ്. വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നതുള്‍പ്പെടെ തികച്ചും അത്യാധുനികമായ സെക്യൂരിറ്റി സംവിധാനങ്ങളാണ് ഗുഡ്‌വിന്റെ പക്കലുള്ളത്. ഗുഡ്‌വിന്‍ ഈ സംവിധാനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്കെത്തിച്ചു. ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ ഒരു സംവിധാനമാക്കി മാറ്റാനാണ് ശ്രമം. നിങ്ങള്‍ എത്ര ദൂരെയായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീടും കാറും സ്ഥാപനങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താന്‍ ഈ ടെക്‌നോളജിയിലൂടെ സാധിക്കും. ജപ്പാനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അഡ്വാന്‍സ്ഡ് സുരക്ഷാസംവിധാനങ്ങളാണ് ഗുഡ്‌വിന്‍ നല്‍കുന്നത്. ഹോങ്കോങ്, തായ്‌വാന്‍, ചൈന, കൊറിയ തുടങ്ങി പല രാജ്യങ്ങളില്‍ നിന്നും സെക്യൂരിറ്റി സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് ഇപ്പോള്‍ സെക്യൂരിറ്റി ഉപകരണങ്ങള്‍ നല്‍കിവരുന്നത്. സെക്യൂരിറ്റി സംവിധാനങ്ങള്‍ നല്‍കുന്ന ബിസിനസിന് ഇന്ത്യയില്‍ ഇപ്പോള്‍ 60% ആണ് വളര്‍ച്ചാ നിരക്ക്. ഗുഡ്‌വിന്‍ ഉല്‍പങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമാണ്.

പ്രത്യേകതരം മാനേജ്‌മെന്റ് രീതിയാണ് ഗ്രൂപ്പ് പിന്തുടരുന്നത്. ‘വലിയ പ്രശ്‌നങ്ങള്‍ ചെറുതാക്കുക. ചെറിയ പ്രശ്‌നങ്ങള്‍ എന്നെേന്നക്കുമായി ഇല്ലാതാക്കുക.’ ഇതാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന ശൈലി. എല്ലാ വര്‍ഷവും സ്റ്റാഫ് മീറ്റിംഗുകള്‍ക്ക് ജീവനക്കാരുടെ അച്ഛനമ്മമാരെ ക്ഷണിക്കാറുണ്ട്. ഇതിലൂടെ ഗ്രൂപ്പില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുന്നു. ‘പുതുമകള്‍ കൊണ്ടുവരിക, വളര്‍ച്ച കൈവരിക്കുക എന്നിവയാണ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് വളമാവുന്ന രണ്ട് ഘടകങ്ങള്‍’ സുധീഷ്‌കുമാര്‍ വ്യക്തമാക്കി.

കാരുണ്യപ്രവര്‍ത്തനങ്ങള്‍

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ സ്വന്തമായ പാത തന്നെ ഗുഡ്‌വിന്‍ ഗ്രൂപ്പ് വെട്ടിത്തെളിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സഹായം നല്‍കുക എന്ന വിശ്വാസത്തില്‍ മുന്നേറുന്നവരാണ് സാമൂഹ്യസേവന മനസ്ഥിതിക്കാരായ ഗുഡ്‌വിന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍. വിദ്യാഭ്യാസം, വീട് പണിത് നല്‍കല്‍, മരുന്നിനും ചികിത്സയ്ക്കും സഹായമെത്തിക്കല്‍, ധനസഹായം എന്നിങ്ങനെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് ഗ്രൂപ്പ്് മുഴുകുന്നത്. ഗുഡ്‌വിന്‍ ജീവനക്കാരെല്ലാം രക്തദാനം ചെയ്യുന്നവരാണ്. രക്തദാനം ചെയ്യുന്നതില്‍ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താന്‍ എല്ലാവര്‍ക്കും ഡോക്ടേഴ്‌സ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. അവയവദാനത്തിന്റെ കാര്യത്തിലും ഗുഡ്‌വിന്‍ പ്രത്യേകം മുന്‍കയ്യെടുക്കുന്നു. ഇതിനുള്ള അപേക്ഷാഫോറം ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. അവയവദാനത്തിനായുള്ള അംഗങ്ങളുടെ എണ്ണം ഇപ്പോള്‍ 48,000 ആയി. കേരളം, മുംബൈ, പൂനെ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗുഡ്‌വിന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 60ഓളം വരുന്ന രക്ഷാധികാരികളില്‍ 15 പേര്‍ ഇന്ത്യയിലെ പ്രമുഖരായ ഡോക്ടര്‍മാരാണ്.

മൂല്യങ്ങളും കുടുംബവും

‘നിങ്ങളുടെ ഒപ്പം നില്‍ക്കുന്നവരെ വിശ്വസിക്കുക, നിങ്ങളെ വിശ്വസിക്കാത്തവരെ അവഗണിക്കുക. ഇതൊരു ചോയ്‌സ് ആണ്’ സുനില്‍കുമാര്‍ പറഞ്ഞു. വിജയപാതയിലെ മുേന്നറ്റത്തിന് ഗുഡ്‌വിന്‍ ഗ്രൂപ്പ് മൂല്യങ്ങള്‍ക്കും സാന്മാര്‍ഗ്ഗികതയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നു. യൗവ്വനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും കരുത്താല്‍ തുടിയ്ക്കുന്നതാണ് ഗുഡ്‌വിന്റെ ചുവടുവെപ്പുകള്‍. കഴിഞ്ഞ രണ്ട് ദശകമായി വിജയക്കൊടി പാറിച്ച് തങ്ങളുടെ സ്ഥിരത ഗ്രൂപ്പ് ലോകത്തെ അറിയിച്ചുകഴിഞ്ഞു. കാലത്തിനൊപ്പം കുതിയ്ക്കുന്ന പേരായി ഗുഡ്‌വിന്‍ മാറുമെന്ന വിശ്വാസം മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും എന്തിന് കസ്റ്റമേഴ്‌സിന് പോലുമുണ്ട്. കുറഞ്ഞ സമയം കൊണ്ട് ആത്മവിശ്വാസത്തോടെ, കാര്യപ്രാപ്തിയോടെ തീരുമാനമെടുക്കുന്നുവെന്നത് ഗ്രൂപ്പിന്റെ മുഖമുദ്രയാണ്. അധികം വൈകാതെ ഗ്രൂപ്പിനെ ഒരു ലിമിറ്റഡ് കമ്പനിയാക്കി മാറ്റും. വിജയകരമായി ഇനിയും വന്‍കുതിപ്പുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താനാവുന്നുണ്ടെന്ന് ഈ സഹോദരന്മാര്‍ പറയുന്നു. കുടുംബത്തിന്റെ ആഹ്ലാദത്തില്‍ സജീവപങ്കാളിത്തം വഹിക്കാന്‍ കഴിയാത്ത ഒരു ജീവിതത്തില്‍ ഇവര്‍ക്ക് വിശ്വാസമില്ല. ഇന്ദുവാണ് സുധീഷിന്റെ ഭാര്യ. ഗോകുല്‍ കൃഷ്ണ, ലക്ഷ്മി കൃഷ്ണ, കേദാര്‍ കൃഷ്ണ എന്നിവര്‍ മക്കളാണ്. വിനിഷയാണ് സുനില്‍ കുമാറിന്റെ ഭാര്യ. ശ്രീ നന്ദന, ലക്ഷ്മി നന്ദന, ഗോവിന്ദ് കൃഷ്ണ എന്നിവര്‍ മക്കളാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.