തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ല: രമേശ് ചെന്നിത്തല

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ല: രമേശ് ചെന്നിത്തല

chennithalaതിരുവനന്തപുരം: ജനങ്ങളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുജനങ്ങള്‍ക്ക് ശല്ല്യമാവുകയും പേ വിഷബാധയേല്‍പ്പിക്കുകയും ചെയ്യുന്ന നായ്കളെ കൊല്ലുന്നത് കൊണ്ട് യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
താനൊരു മൃഗസ്‌നേഹിയാണെന്നും അവയെ പോറ്റി വളര്‍ത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണെന്നും എന്നാല്‍ ജനങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന ഒരു ക്രമസമാധാന പ്രശ്‌നമായി തെരുവുനായ ശല്ല്യം മാറിക്കഴിഞ്ഞുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ വ്യക്തമാക്കി.

 

വിഷയത്തില്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ നമുക്ക് കഴിയില്ലെന്നും ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഞാനൊരു മൃഗസ്നേഹിയാണ്.മൃഗങ്ങളെ സ്നേഹിക്കുകയും, അവയെ പോറ്റി വളര്‍ത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാള്‍. പക്ഷെ ക…

Posted by Ramesh Chennithala on Thursday, October 22, 2015

 

 

 

 

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.