2007ല്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ്

2007ല്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ്

Virender-Sehwag-highest-paidന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് 2007ല്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ്. അന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തടഞ്ഞതിനാലാണ് വിരമിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ വളരെ സജീവമായ സമയത്ത് വിരമിക്കണമെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ വിരമിക്കുന്നത് കുടുംബത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി. വിരമിച്ചെങ്കിലും ക്രിക്കറ്റുമായി ബന്ധം തുടരുമെന്നും വീരു കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 20നാണ് ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ സെവാഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ച ഒരേയൊരു ഇന്ത്യന്‍ താരം കൂടിയാണ് സെവാഗ്. 319 റണ്‍സാണ് ടെസ്റ്റിലെ സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം സെവാഗിന് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലായിലെ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് സെവാഗിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

 

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.