ഐസ് അച്ചാര്‍/ഐസ് ഒരതിയത്

ഐസ് അച്ചാര്‍/ഐസ് ഒരതിയത്

pickകോഴിക്കോട് ബീച്ചിലെത്തിയാല്‍ ഐസ് അച്ചാര്‍ കഴിക്കാതെ പോവുന്ന ആരുമുണ്ടാവില്ല. ഈ സ്‌പെഷ്യല്‍ വിഭവം വീട്ടില്‍ തന്നെ ഒന്ന് ട്രൈ ചെയ്താലോ? നല്ല എരിവോടെയും മധുരത്തിലും ഈ വിഭവം തയ്യാറാക്കാം.
ചേരുവകള്‍

മാങ്ങ/ വെള്ളരി/ കാരറ്റ്/ ബീറ്റ്‌റൂട്- 1 കിലോ

പച്ചമുളക് -12

ഉപ്പ് – പാകത്തിന്

വിനാഗിരി – ആവശ്യത്തിന്

ഐസ് ക്യൂബ് – 15

തയ്യാറാക്കുന്ന വിധം
മാങ്ങ/ വെള്ളരി/ കാരറ്റ്/ ബീറ്റ്‌റൂട് എന്നിവ വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കുക. ഒരു കുപ്പിയില്‍ കഷണങ്ങള്‍ ഇട്ട ശേഷം ആവശ്യത്തിന് ഉപ്പും വിനാഗിരിയും പച്ചമുളകും ചേര്‍ത്ത് അടച്ചു വെക്കുക. നന്നായി ഉപ്പ് പിടിച്ച ശേഷം ചെറിയ കഷണങ്ങളാക്കിയ ഐസ്‌ക്യൂബുമായി യോജിപ്പിക്കുക. ഐസ് ഒരതിയത് / ഐസ് അച്ചാര്‍ തയ്യാര്‍.

മധുരം ഇഷ്ടമുള്ളവര്‍ക്കായി

വിനിഗര്‍ മിശ്രിതത്തിന്റെ കൂടെ നന്നാറി സര്‍ബത്ത് യോജിപ്പിച്ച് കഴിക്കാം.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.