കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

fort_kochi20131031104449_422_1കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന ചൊല്ല് തികച്ചും അന്വര്‍ത്ഥമാക്കുന്ന ചില സ്ഥലങ്ങള്‍ കാണാം…

ബാസ്റ്റിന്‍ ബംഗ്ലാവ്

എ.ഡി 1667ല്‍ പണി കഴിപ്പിച്ച ഇന്‍ഡോ- യൂറോപ്യന്‍ ശൈലിയിലുള്ള ബാസ്റ്റിന്‍ ബംഗ്ലാവ് കൊച്ചിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ഫോര്‍ട് കൊച്ചി റിവര്‍ റോഡിലുള്ള ഈ ബംഗ്ലാവ് ഇപ്പോള്‍ എറണാകുളം സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണ്. കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമായ ബാസ്റ്റിന്‍ ബംഗ്‌ളാവ് അന്തര്‍ദേശീയ മ്യൂസിയമാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

ചേന്ദമംഗലം

കൊച്ചിരാജാവിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ താമസസ്ഥലമായ ചേന്ദമംഗലം ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്. യഹൂദര്‍ കൂട്ടത്തോടെ വസിച്ചിരുന്ന ഈ പ്രദേശത്ത് അവരുടെ ആരാധനാലയമായ സുനഹദോസ് സ്ഥിതി ചെയ്യുന്നു. പാലിയം കൊട്ടാരവും ചേന്ദമംഗലം കൈത്തറിയുമെല്ലാം ഈ നാടിന്റെ സവിശേഷതയാണ്.

 

മട്ടാഞ്ചേരി സിനഗോഗ്

കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും പുരാതനമായ യഹൂദ ആരാധനാ കേന്ദ്രമാണ് മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി. 1568ല്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനഗോഗിന് പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തില്‍ നാശം സംഭവിച്ചെങ്കിലും 1664ല്‍ ഡച്ചുകാര്‍ പുതുക്കിപ്പണിയുകയായിരുന്നു. 45 അടി ഉയരമുള്ള ക്ലോക്ക് ടവറാണ് ജൂതപ്പള്ളിയുടെ പ്രധാന ആകര്‍ഷണം.ശനിയാഴ്ചകളിലും ജൂത വിശേഷ ദിവസങ്ങളിലും ഒഴികേ എല്ലാ ദിവസവും രാവിലെ പത്ത് മണിമുതല്‍ 12 വരേയും. ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ അഞ്ച് മണിവരേയും സിനഗോഗ്ില്‍ സന്ദര്‍ശനം നടത്താം.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.