കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

cherai-Beach-01

ചെറായി ബീച്ച്

കായലിന്റെയും കടലിന്റെയും സൗന്ദര്യം ഒരുമിച്ച് അനുഭവിക്കാന്‍ സാധിക്കുന്ന ശാന്തസുന്ദരമായ കടല്‍ത്തീരമാണ് ചെറായി ബീച്ച്. തെങ്ങും നെല്‍പ്പാടങ്ങളും നിറഞ്ഞ ചെറായി സന്ദര്‍ശകര്‍ക്ക് എന്നും നവ്യാനുഭൂതിയാണ്. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിവലാണ് ചെറായി ബീച്ചിന്റെ പ്രധാന ആകര്‍ഷണം.

ഹിസ്റ്റോറിക്കല്‍ മ്യൂസിയം

കൊച്ചിയില്‍ നിന്ന് 12 കിലോമീറ്റര്‍ മാറി ഇടപ്പള്ളിയിലാണ് കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരള ചരിത്രത്തെ ശില്പങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്ന ഈ മ്യൂസിയം വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ്. മ്യൂസിയത്തിനു മുന്നിലുള്ള പരശുരാമന്റെ വലിയ പ്രതിമ തികച്ചും മനോഹരമാണ്.

ഇരിങ്ങോള്‍ കാവ്
ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെയാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. ദുര്‍ഗ ഭഗവതി പ്രത്യക്ഷപ്പെട്ട് ഇരുന്ന സ്ഥലമായതിനാല്‍ ‘ഇരുന്നോള്‍’ എന്നും പിന്നീട് ‘ഇരിങ്ങോള്‍’ എന്നും സ്ഥലത്തിന് പേര് വന്നതായാണ് ഐതിഹ്യം. 24 ഇനം അപൂര്‍വ സസ്യങ്ങളും ധാരാളം ഔഷധ സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന 64 ഇനം പക്ഷി വര്‍ഗങ്ങളും കണ്ടെത്തിയിട്ടുള്ള ഇരിങ്ങോള്‍ വനത്തിലെ ക്ഷേത്രവും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്.

 

Photo Courtesy: Google/images may be subject to copyright

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.