മാണി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം: കോടിയേരി ബാലകൃഷ്ണന്
കോഴിക്കോട്: ബാര്‍കേസിലെ വിജിലന്‍സ് കോടതി വിധിയെത്തുടര്‍ന്ന് ധനമന്ത്രി കെ.എം. മാണി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അല്ലാത്തപക്ഷം പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.
കോടതി വിധിക്കെതിരെ ഹൈക്കോടതിയില്അപ്പീല് നല്കുന്നതു തുടരന്വേഷണം അട്ടിമറിക്കാനാമെന്നും സര്‍ക്കാരിന്റെ ഈ ശ്രമം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയായി കേരളം ഭരിക്കാന്‍ മാണി ഇനി ശ്രമിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.
ഇരട്ട നീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ് ഉണ്ടായപ്പോള്‍ അവരെയെല്ലാം സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ മാണിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബാര്‍ കോഴ കേസില്‍ നിന്നും മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിഞ്ഞദിവസം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
Photo Courtesy: Google/images may be subject to copyright