കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

koചീനവല

കൊച്ചിയുടെ പ്രധാന ആകര്‍ഷണമാണ് ചീനവലകള്‍. പര്യവേക്ഷകനായ ഷെങ്ങ് ഹെ ആണ് ചീനവലകള്‍ കൊച്ചിയില്‍ കൊണ്ടുവന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, പറവൂര്‍ എന്നിവിടങ്ങളിലെല്ലാം ചീനവലകള്‍ കാണാം.

ചോറ്റാനിക്കര ക്ഷേത്രം

കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ഭഗവതിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. രാവിലെ സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും വൈകുന്നേരം ദുര്‍ഗ്ഗയായും പൂജിക്കപ്പെടുന്ന ഈ മൂന്നു സമയങ്ങളില്‍ വെള്ളയിലും , രക്തവര്‍ണ്ണ ത്തിലും നീല വര്‍ണ്ണത്തിലും ഉള്ള വസ്ത്രങ്ങളിലാണ് ദേവി കാണപ്പെടുന്നത്. ചോറ്റാനിക്കര മകം തൊഴല്‍ പ്രശസ്തമാണ്.

 

ഡച്ച് പാലസ്

എറണാകുളത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് 1555ല്‍ പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച ഡച്ച് പാലസ്. 1663ല്‍ പുതുക്കിപ്പണിത ഈ കൊട്ടാരത്തില്‍ നിരവധി ചുവര്‍ ചിത്രങ്ങളും ഡച്ച്കാരുടെ കാലത്തെ കൊച്ചിയുടെ മാപ്പും രാജകീയ പല്ലക്കുകളും, രാജകീയ കിരീട ധാരണത്തിനുപയോഗിക്കുന്ന വസ്ത്രങ്ങളും അക്കാലയളവിലെ ഫര്‍ണിച്ചറുകളുമെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ഹില്‍ പാലസ്
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് 1865ല്‍ നിര്‍മ്മിച്ച തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം. കൊച്ചി രാജാക്കന്മാരുടെ വാസകേന്ദ്രമായിരുന്ന ഈ കൊട്ടാരത്തില്‍ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച 49 കെട്ടിടങ്ങളാണ് ഉള്ളത്. ഓയില്‍ പെയിന്റിങ്ങുകളും ശില്പങ്ങളും കൈയെഴുത്തു പ്രതികളും രാജകീയ നാണയങ്ങളുമെല്ലാം സൂക്ഷിച്ചിരിക്കുന്ന ഈ മ്യൂസിയത്തില്‍ 13 ഗ്യാലറികളുണ്ട്. ഹെറിറ്റേജ് മ്യൂസിയം, മാന്‍ പാര്‍ക്ക്, പ്രീ ഹിസ്റ്റൊറിക്ക് പാര്‍ക്ക് , കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് ഹില്‍പാലസ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം..

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.