സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ ധൈര്യമുണ്ടോ? :വി.എച്ച്.പി
ലക്നൗ: ബീഫ് നിരോധനത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ ധൈര്യമുണ്ടോയെന്ന് വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ന്‍. ഗോമാതാവ് ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എച്ച്.പിയും സംഘപരിവാറും മാംസം കഴിക്കുന്നവര്ക്കെതിരല്ലെന്നും എന്നാല്‍ ബീഫിന്റെ നിരോധനമാണ് ആവശ്യപ്പെടുന്നതെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഹിന്ദു വിശ്വാസത്തെ മുറിപ്പെടുത്തുന്ന നടപടികള്‍ ഒന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്കിയ പശ്ചാത്തലത്തിലാണ് വി.എച്ച്.പിയുടെ പ്രതികരണം.
Photo Courtesy : google/images may subject to copyright