ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍

ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍

Pele-visitകൊല്‍ക്കത്ത: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഊഷ്മളമായ വരവേല്‍പ്പാണ് കൊല്‍ക്കത്തയില്‍ ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയത്.

തിങ്കളാഴ്ച മുതല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ഒക്ടോബര്‍ 23ന് 75ാം ജന്മദിനം ആഘോഷിക്കുന്ന പെലെക്ക് മോഹന്‍ ബഗാന്‍ താരങ്ങളൊരുക്കുന്ന ആദരച്ചടങ്ങിലാണ് നാളെ അദ്ദേഹം പങ്കെടുക്കുന്നത്.
നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയില്‍ ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ ആശംസാഗാനം ആലപിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച സാള്‍ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ മത്സരത്തിന്റെ മുഖ്യാതിഥിയായി എത്തുന്നതും പെലെയാണ്.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.