മോദി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സാഹിത്യ പ്രതിഭകള്‍

മോദി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സാഹിത്യ പ്രതിഭകള്‍

newsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മലയാള സാഹിത്യ പ്രതിഭകള്‍. എഴുത്തുകാരന്മാരായ കെ.സച്ചിദാനന്ദന്‍, പി.കെ പാറക്കടവ്, എഴുത്തുകാരി സാറാ ജോസഫ് എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫാസിസ്റ്റ് ഭരണകാലത്ത് ഭരണാധികാരികള്‍ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പി.കെ പാറക്കടവ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. ഫാഷിസ്റ്റ് വത്കരണമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ ജനറല്‍ കൗണ്‍സിലില്‍ നിന്നും ഇന്നലെ കെ.സച്ചിദാനന്ദന്‍ രാജിവച്ചിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് സാറാ ജോസഫ് അറിയിച്ചു. എഴുത്തുകാരെ കൊന്നുകളയുന്നതടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഭീതിയുണര്‍ത്തുന്ന അവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും അവര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ നിരവധി എഴുത്തുകാരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത്.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.