ഇടത്-വലതു മുന്നണികളില്‍ എസ്.എന്‍.ഡി.പിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ഇടത്-വലതു മുന്നണികളില്‍ എസ്.എന്‍.ഡി.പിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് വെള്ളാപ്പള്ളി നടേശന്‍

vellappally22_2ആലപ്പുഴ: കേരളത്തിലെ ഇടത്-വലതു മുന്നണികളില്‍ എസ്.എന്‍.ഡി.പിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷം അതിന്റെ ആദര്‍ശം നഷ്ടപ്പെടുത്തിയെന്നും നേതാക്കള്‍ മതനേതാക്കള്‍ക്കു പിന്നാലെ പായുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്ന് നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനുള്ള തീരുമാനമെടുക്കുമെന്നും പാര്‍ട്ടി ഇല്ലെങ്കിലും എസ്.എന്‍.ഡി.പി ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാല ഹിന്ദു ഐക്യത്തിന് എന്‍.എസ്.എസ് പിന്തുണ നല്‍കിയില്ലെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തില്‍ വിജയിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.