തദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് പി.സി ജോര്‍ജ്
കോട്ടയം: വരുന്ന തദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് എംഎല്‍എ. യു.ഡി.എഫ് ഭരണത്തില്‍ അഴിമതി വാഴുകയാണെന്നും തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് (എം) തിരസ്ക്കരിക്കപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു.
വര്‍ഗീയ പ്രീണന നയം നടപ്പിലാക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നതെന്നും ക്രിസ്ത്യാനിയെന്ന വര്‍ഗീയത കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുകെട്ടില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാവുമെന്നും എന്നാല്‍ ഭാവിയില്‍ എസ്.എന്‍.ഡി.പിക്ക് എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Photo Courtesy : google/images may subject to copyright