മാണി രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്ന് അഭ്യൂഹം

മാണി രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്ന് അഭ്യൂഹം

km-maniകൊച്ചി: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയതോടെ മാണി രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്ന് അഭ്യൂഹം.

മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും മന്ത്രി പദവിയില്‍ തുടരുന്നത് സംബന്ധിച്ച മാണിയുടെ തീരുമാനം അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് വിടുന്നുവെന്നും ഹൈകോടതി അറിയിച്ചിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ട് ബാര്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം സത്യസന്ധമായിരിക്കണമെന്നും ജനങ്ങള്‍ക്ക് സംശയം തോന്നുന്ന രീതിയില്‍ ഒന്നുമുണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
ബാര്‍ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന് പിഴവ് പറ്റിയെന്നും തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് അന്വേഷണം നടത്തിയതെന്നും ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു.
അതേസമയം മാണിയുടെ രാജിക്കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.