സൗന്ദര്യത്തിനായി അവോക്കാഡോ

സൗന്ദര്യത്തിനായി അവോക്കാഡോ

avocado-eyes1ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പഴമായി മാറിയ അവോക്കാഡോ/ബട്ടര്‍ഫ്രൂട്ട് ആരോഗ്യത്തിനും സൗന്ദര്യത്തിനും തികച്ചും ഫലപ്രദമാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ കോപ്പര്‍, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമായ അവോക്കാഡോ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

അവോക്കാഡോയുടെ സൗന്ദര്യവിദ്യകള്‍

ചര്‍മ്മം മൃദുവും സുന്ദരവുമാവാന്‍ അവോക്കാഡോ ജ്യൂസ് സ്ഥിരമായി പുരട്ടാം. അവോക്കാഡോയും കൊക്കോ ബട്ടറും യോജിപ്പിച്ച് പുരട്ടുന്നത് ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും അകറ്റും. മികച്ച സണ്‍സ്‌ക്രീന്‍ ലോഷന്‍ കൂടിയായ അവോക്കോഡോ ജ്യൂസ് അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും സൂര്യതാപത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന് പോഷണം നല്‍കി മൃദുവും സുന്ദരവുമാക്കുന്നു.

അവോക്കാഡോ ഓയില്‍ ചൂടില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ വരള്‍ച്ച ഇല്ലാതാക്കി മുടി കൊഴിച്ചില്‍ തടഞ്ഞ് വളര്‍ച്ചയെ സഹായിക്കുന്നു.
ബട്ടര്‍ഫ്രൂട്ടും മുട്ടയുടെ മഞ്ഞയും യോജിപ്പിച്ച് പുരട്ടുന്നത് മുടി മൃദുലമാക്കും. അവോക്കാഡോ ഓയില്‍ സ്ഥിരമായി പുരട്ടുന്നത് തലയോട്ടിയിലെ വരള്‍ച്ച അകറ്റി മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന അത്ഭുതഫലമാണ് അവോക്കാഡോ. അമിതവണ്ണത്തില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ഗുണപ്രദമാണ് ഈ ഫലം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.