ബാര്‍ കോഴ: രാജി വെക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജി വെക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി. തന്റെ മനസ്സാക്ഷിയോട് തെറ്റ് ചെയ്തിട്ടില്ലെന്നും മാണി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.
ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തനിക്കെതിരല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കേണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് മാണിക്ക് നിയമോപദേശം ലഭിച്ചിരുന്നു.
മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും മന്ത്രി പദവിയില്‍ തുടരുന്നത് സംബന്ധിച്ച മാണിയുടെ തീരുമാനം അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് വിടുന്നുവെന്നും ഹൈക്കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു.
Photo Courtesy : Google/ images may be subject to copyright